സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായും രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിൻസി അലോഷ്യസ് മികച്ച നടിയായും തെരെഞ്ഞെടുക്കപ്പെട്ടു. നൻ പകൽ നേരത്ത് മയക്കം ആണ് മികച്ച ചിത്രം.

മറ്റ് അവാർഡുകൾ:

മികച്ച രണ്ടാമത്തെ ചിത്രം; അടിത്തട്ട്

മികച്ച ചലച്ചിത്ര ഗന്ഥം- സിനിമയുടെ ഭാവനാദേശങ്ങള്‍, സി.എസ് വെങ്കിടേശ്വരന്‍

മികച്ച ചലച്ചിത്ര ലേഖനം- പുനസ്ഥാപനം എന്ന നവേദ്രജാലം- സാബു പ്രവസാദ്

പ്രത്യേക ജൂറി പരാമര്‍ശം (സംവിധാനം): വിശ്വജിത്ത് എസ്. (ചിത്രം: ഇടവരമ്പ്), രാരീഷ്( വേട്ടപ്പട്ടികളും ഓട്ടക്കാരും)

മികച്ച കുട്ടികളുടെ ചിത്രം- പല്ലോട്ടി 90 കിഡ്‌സ്

മികച്ച നവാഗത സംവിധായകന്‍- ഷാഹി കബീര്‍ (ഇലവീഴാ പൂഞ്ചിറ)

മികച്ച ജനപ്രീതിയുള്ള ചിത്രം- ന്നാ താന്‍ കേസ് കൊട്‌

മികച്ച നൃത്തസംവിധാനം- ശോഭിപോള്‍ രാജ് (തല്ലുമാല)

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്- പൗളി വില്‍സണ്‍ (സൗദി വെള്ളയ്ക്ക)

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍)- ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)

മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്- റോണക്‌സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം)

ട്രാന്‍സ്ജെന്‍ഡര്‍/ വനിതാ വിഭാഗത്തെ പ്രത്യേക അവാര്‍ഡ്: ശ്രുതി ശരണ്യം (ബി 32 മുതല്‍ 44 വരെ)

മികച്ച സിങ് സൗണ്ട്- വൈശാഖ് പിവി (അറിയിപ്പ്)

മികച്ച കലാസംവിധാനം- ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്)

മികച്ച പ്രോസസിങ് ലാബ് കളറിസ്റ്റ്: ആഫ്റ്റര്‍ സ്റ്റുഡിയോസ് (ഇലവീഴാ പൂഞ്ചിറ), ആര്‍. രംഗരാജന്‍ (വഴക്ക്) .

മികച്ച ശബ്ദരൂപകല്‍പന: അജയന്‍ അടാര്‍ട് (ഇലവീഴാ പൂഞ്ചിറ)

മികച്ച ഗായിക- മൃദുലാ വാര്യര്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)

മികച്ച ഗായകന്‍- കപില്‍ കബിലന്‍ (പല്ലൊട്ടി 90 കിഡ്‌സ്)

മികച്ച ഗാനരചയിതാവ്- റഫീക്ക് അഹമ്മദ് (വിഡ്ഢികളുടെ മാഷ്)

മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍)- രാജേഷ് പിന്നാടന്‍ (ഒരു തെക്കന്‍ തല്ലുകേസ്)

മികച്ച തിരക്കഥകൃത്ത്- രതീഷ് ബാലകൃഷ്ണ പൊതുവാള്‍ (ന്നാ താന്‍ കേസ് കൊട്)

മികച്ച ബാലതാരം :തൻമയ സോൺ എ ( വഴക്ക്)

മികച്ച ആൺ ബാലതാരം:മാസ്റ്റർ ഡാവിൻജി

മികച്ച ഛായാഗ്രാഹകൻ- മനേഷ് മാധവൻ, ചന്ദ്രു ശെൽവരാജ്

പ്രത്യേക ജൂറി പുരസ്‌കാരം അഭിനയം- കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്), അലന്‍സിയര്‍ ലോപസ് (അപ്പന്‍)

മികച്ച സ്വഭാവനടി- ദേവി വർമ (സൗദി വെള്ളക്ക)

മികച്ച സംവിധായകന്‍- മഹേഷ് നാരായണന്‍ (അറിയിപ്പ് )

Leave a Reply

Your email address will not be published. Required fields are marked *