തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിജയപാഠത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലേയും പി.ടി.എ, എം പി ടി.എ ഭാരവാഹികൾക്കും അധ്യാപക പ്രതിനിധികൾക്കുമായി ശില്പശാല സംഘടിപ്പിച്ചു. കുറ്റ്യാടി സർക്കിൾ ഇൻസ്പക്ടർ ഇ.കെ ഷിജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു.

കുട്ടികളിലെ ആരോഗ്യപരമായ ശുചിത്വശീലങ്ങൾ, നവസാങ്കേതിക വിദ്യയുടെ ഗുണപരമായ ഉപയോഗം എന്നീ വിഷയങ്ങളിൽ ടി.എൻ.കെ.നിഷ, ഒ.സി അരവിന്ദ് എന്നിവർ സംസാരിച്ചു.

വൈസ് പ്രസിഡന്റ് എഫ്.എം മുനീർ, സ്റ്റാന്റിങ്ങ് കമ്മറ്റി അധ്യക്ഷരായ കെ.വി.ഷഹനാസ്, നിഷില കോരപ്പാണ്ടി, പി.അബ്ദുറഹ്മാൻ ജനപ്രതിനിധികളായ ജസ്മിന ചങ്ങരോത്ത്, ഗോപീ നാരായണൻ, പി.പി.രാജൻ, സെക്രട്ടറി അനിഷ വി, പി.ഇ.സി കൺവീനർ കെ.എം രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *