ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ അന്വേഷണം ബിഹാറിലേക്ക് വ്യാപിപിച്ച് ഉദ്യോഗസ്ഥർ. പ്രതി അസഫാക്ക് ആലത്തിൻ്റെ പശ്ചാത്തലം അറിയുന്നതിനായി അന്വേഷണ സംഘത്തിലെ മൂന്ന് പേർ ബിഹാറിലേക്ക് പുറപ്പെടും.പ്രതിക്കെതിരെ കൊലപാതകം, പോക്സോ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

അതേ സമയം, കൊല്ലപ്പെട്ട കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ കീഴ്മാട് ശ്മാശാനത്തിൽ നടന്നു. കുഞ്ഞിന് ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്. തായിക്കാട്ടുകര എൽപി സ്‌കൂളിലെ ചാന്ദ്നി പഠിച്ച ക്ലാസിൽ പൊതു ദർശനത്തിന് വെച്ച ഭൗതീക ശരീരത്തിൽ പ്രദേശവാസികളും ,സഹപാഠികളും, സഹപാഠികളുടെ അമ്മമാരും, അധ്യാപകരുമടങ്ങുന്ന വലിയ സംഘം ആദരാഞ്ജലി അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *