നാല് വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കഴിഞ്ഞ ദിവസം കുന്ദമംഗലം ആനപ്പാറയിൽ വിവാഹ വീട്ടിലാണ് സംഭവം. കുന്ദമംഗലം ആനപ്പാറ എടവലത്ത് ലക്ഷം വീട് കോളനിയിൽ ജിജോ ആന്റോ (33) സംഭവത്തിൽ പിടിയിലായി. കുറ്റിക്കാട്ടൂർ സ്വദേശികളായ കുട്ടിയും കുടുംബവും അമ്മാവന്റെ കുന്ദമംഗലം ആനപ്പാറയുള്ള വീട്ടിൽ വിവാഹത്തിൽ പങ്കെടുക്കാൻ വന്നതായിരുന്നു. വിവാഹം കഴിഞ്ഞ് അന്ന് രാത്രിയിൽ ആണ് കുട്ടിയെ ഒരാൾ എടുത്ത് ഓടിപ്പോകുന്നത് വിവാഹം കഴിഞ്ഞ് മടങ്ങിപ്പോകുന്ന കുട്ടിയുടെ ബന്ധുക്കൾ കാണുന്നത്. അപ്പോൾ തന്നെ വീട്ടുകാരെ അറിയിക്കുകയും ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. വിവാഹ വീട്ടിൽ പാട്ട് വെച്ചതിനാൽ പേടിച്ചുപോയ കുട്ടിയുടെ കരച്ചിൽ ആരും കേട്ടില്ല. ഈ സമയം കുട്ടി വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് വീട്ടുകാർ പറഞ്ഞു. ജിജോ ആന്റോയെ റിമാൻഡ് ചെയ്തു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
