മലയാളത്തില്‍ എങ്ങനെയാണ് ഇത്ര നല്ല സിനിമകള്‍ ഉണ്ടാകുന്നതെന്ന് താന്‍ ആലോചിക്കാറുണ്ടെന്നും പുതിയ മലയാള ചിത്രങ്ങള്‍ക്കായി കാത്തിരിക്കാറുണ്ടെന്നും തെലുഗു സൂപ്പര്‍താരം വിജയ് ദേവരകൊണ്ട. തന്റെ പുതിയ ചിത്രമായ ‘ഖുഷി’യുടെ ട്രെയ്‌ലര്‍ ലോഞ്ച് വേദിയിലാണ് വിജയ് ദേവരകൊണ്ട മലയാള സിനിമയെ പ്രശംസ കൊണ്ട് മൂടിയത്.

നമ്മളെല്ലാവരും മലയാള സിനിമകള്‍ ഇഷ്ടപ്പെടുന്നവരാണ്. മലയാളത്തില്‍ എങ്ങനെ ഇത്ര നല്ല സിനിമകളും പ്രകടനങ്ങളും ഉണ്ടാവുന്നു എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. പുതിയ പല മലയാളചിത്രങ്ങള്‍ക്കുമായുള്ള കാത്തിരിപ്പിലാണ് ഞാന്‍. ദുല്‍ഖറിന്റെ ‘കിങ്ങ് ഓഫ് കൊത്ത’യാണ് ഞാന്‍ ഇപ്പോള്‍ കാത്തിരിക്കുന്ന ചിത്രം. ദേവരകൊണ്ട പറഞ്ഞു.

‘മഹാനടി’ എന്ന ചിത്രത്തിനു ശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഖുഷി. ‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. മലയാളിയായ ഹിഷാം അബ്ദുല്‍ വഹാബാണ് സംഗീതം.

ജയറാം,സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരുംചിത്രത്തിലുണ്ട്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും രവിശങ്കര്‍ എലമഞ്ചിലിയുമാണ് നിര്‍മാണം. തെലുഗുവില്‍ നിര്‍മിച്ച ചിത്രം മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില ഡബ്ബ് ചെയ്ത് എത്തുന്നുണ്ട്. സെപ്റ്റംബര്‍ ഒന്നിനാണ് റിലീസ്.

Leave a Reply

Your email address will not be published. Required fields are marked *