ഇൻസ്റ്റാഗ്രാം വഴി അപകീർത്തിപ്പെടുത്തിയെന്ന നടൻ ടൊവിനോ തോമസിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം പനങ്ങാട് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാമിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാട്ടി ഡിസിപിക്ക് ടൊവീനോ പരാതി നൽകിയത്. പരാതിക്കൊപ്പം അതിന് ആസ്പദമായ ലിങ്കും നൽകിയിട്ടുണ്ട്. കമ്മീഷണർക്ക് കൊടുത്ത പരാതി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.അന്വേഷണം തുടങ്ങിയതായി പനങ്ങാട് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *