നിയമസഭയിൽ സ്വാതന്ത്ര ദിനം ആചരിച്ചു.സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 9.30 മണിക്ക് നിയമസഭാങ്കണത്തിൽ നിയമസഭാ സ്പീക്കർ .എ എൻ ഷംസീർ ദേശീയ പതാക ഉയർത്തി.പരിപാടിയുടെ ഭാഗമായി നിയമസഭാസമുച്ചയത്തിലെ മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഡോ. ബി. ആർ. അംബേദ്ക്കർ, കെ. ആർ. നാരായണൻ എന്നീ ദേശീയ നേതാക്കളുടെ പ്രതിമകളിൽ സ്പീക്കറും, നിയമസഭാ സെക്രട്ടറിയും, മറ്റു ജീവനക്കാരും, ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.

തുടർന്ന് നിയമസഭ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ഗായക സംഘത്തിന്റെ ദേശഭക്തി ഗാനാലാപനവും സാംസ്കാരിക പരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *