പരുക്കിനെത്തുടർന്ന് ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി ഗുസ്തി താരം വിനേഷ് ഫോഗട്ട്.ഇടത് കാല്‍മുട്ടിനാണ് 28-കാരിയായ താരത്തിന് പരിക്കേറ്റിരിക്കുന്നത്. സാമൂഹ്യ മാധ്യമത്തിലൂടെയാണ് താരം പിന്മാറ്റം അറിയിച്ചത്.
‘‘ഏറെ സങ്കടകരമായ ഒരു വാർത്തയാണു നിങ്ങളോടു പങ്കുവയ്ക്കാനുള്ളത്. ഓഗസ്റ്റ് 13 പരിശീലനത്തിനിടെ എനിക്ക് കാൽമുട്ടിനു പരുക്കേറ്റു. പരിശോധനകള്‍ക്കു ശേഷം ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.’’– വിനേഷ് ഫോഗട്ട് ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയ്ക്കായി കോമൺവെൽത്ത് ഗെയിംസിൽ രണ്ടു സ്വർണം നേടിയിട്ടുള്ള താരമാണ് വിനേഷ് ഫോഗട്ട്. ലോക ഗുസ്തി ചാംപ്യൻഷിപ്പിൽ വെങ്കല മെ‍‍ഡലും സ്വന്തമാക്കിയിട്ടുണ്ട്.നേരത്തേ ബജ്റംഗ് പൂനിയയ്ക്കും വിനേഷ് ഫോഗട്ടിനും ഏഷ്യന്‍ ഗെയിംസിലേക്ക് നേരിട്ട് യോഗ്യത നല്‍കിയ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ (ഡബ്ല്യുഎഫ്ഐ) തീരുമാനം ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *