കുന്ദമംഗലം : ഉദ്ഘാടനം കഴിഞ്ഞു മാസങ്ങളായിട്ടും ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫിസ് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാതെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനെതിരെ വെൽഫെയർ പാർട്ടി ചാത്തമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രജിസ്ട്രാർ ഓഫിസ് പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിലേക്ക് ബഹുജന മാർച്ച് നടത്തി. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഇ.പി. ഉമർ ഉദ്ഘാടനം ചെയ്തു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.05 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോട് കൂടി കഴിഞ്ഞ നവംബർ 28ന് ഉദ്ഘാടനം കഴിഞ്ഞിട്ടും സൗകര്യം കുറഞ്ഞ വാടക കെട്ടിടത്തിൽ റെജിസ്ട്രർ ഓഫിസ് പ്രവർത്തിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് ഇ.പി. ഉമർ പറഞ്ഞു. ഇ.സി. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. ടി.പി. ഷാഹുൽ ഹമീദ്, സിറാജുദ്ദീൻ ഇബ്നുഹംസ, മൊയ്തീൻ ചാത്തമംഗലം തുടങ്ങിയവർ സംസാരിച്ചു. ഹസീബ് വെള്ളലശ്ശേരി, മജീദ്, തൗഹീദ അൻവർ, കെ.കെ. അബ്ദുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *