മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ദുൽഖർ സൽമാൻ ആദ്യമായിട്ട് അഭിനയിക്കുന്ന വെബ് സീരീസ് സംപ്രേക്ഷണം ആരംഭിച്ചു. .’ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ഹിന്ദി വെബ് സീരീസിലാണ് താരം വേഷമിട്ടിരിക്കുന്നത്. ഓ ടി ടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിലാണ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ് റിലീസായത്. കോമഡി ത്രില്ലർ വിഭാഗത്തിലുള്ള പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് രാജും ഡികെയും ചേര്‍ന്നാണ്.

നെറ്റ്ഫ്ലിക്സുമായി ചേര്‍ന്ന് ഡി 2 ആര്‍ ഫിലിംസ് ആണ് വെബ് സീരീസിന്റെ നിര്‍മ്മാണം. ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൌശിക്, വിപിന്‍ ശര്‍മ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ. 90സ് പശ്ചാത്തലത്തിലൊരുങ്ങുന്ന സീരീസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാജ്‍കുമാര്‍ റാവുവാണ്.

ആര്‍ ബാല്‍കി സംവിധാനം ചെയ്ത ‘ചുപ്പ്’ ആണ് ദുല്‍ഖര്‍ ഇതിന് മുൻപ് അഭിനയിച്ച ബോളിവുഡ് ചിത്രം. ഒരു സൈക്കോ കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ബോളിവുഡിലും തെന്നിന്ത്യൻ ഭാഷകളിലുമുൾപ്പെടെ നിരവധി സിനിമകളാണ് ദുൽഖറിനെ തേടിയെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *