മലപ്പുറം: മലപ്പുറം നിലമ്പൂർ മമ്പാട് വടപുറത്ത് കണ്ട കാൽപാടുകൾ കടുവയുടേതെന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം വടപുറത്ത് ചാലിയാർ പുഴക്ക് തീരത്ത് വിവിധ ഇടങ്ങളിൽ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടത്തിയിരുന്നു. തുടർന്ന് സ്ഥലത്ത് പരിശോധന നടത്തിയ വനം വകുപ്പാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

കാൽപാടുകൾ കടുവയുടെതാണെന്ന് സ്ഥിരീകരിച്ചതോടെ വലിയ ആശങ്കയിലയാണ് പരിസരവാസികൾ. ജാഗ്രത പാലിക്കാൻ വനം വകുപ്പ് പ്രദേശവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രി കാലങ്ങളിൽ ജനങ്ങൾ പുഴയിൽ ഇറങ്ങരുതെന്നും വനം വകുപ്പ് നിർദേശം നൽകി. എന്നാൽ കടുവയെ പിടികൂടി ഭീതി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് കാട്ടാന ശല്യവും രൂക്ഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *