പേട്ടയിൽ സി.പി. എം ഭീഷണിയെ തുടർന്നുള്ള പൊലീസുകാരുടെ സ്ഥലംമാറ്റം റദ്ദാക്കി.സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ പേട്ട സ്റ്റേഷനിൽ വീണ്ടും നിയമിച്ചു. പേട്ട സ്റ്റേഷനിലെ എസ്ഐമാരായ എസ്.അസീം, എം.അഭിലാഷ്, ഡ്രൈവർ എം.മിഥുൻ എന്നിവരെയാണ് തിരികെ നിയമിച്ചത്. എസ്ഐമാരെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവറെ എആർ ക്യാംപിലേക്കുമാണ് മാറ്റിയിരുന്നത്. അന്വേഷണ റിപ്പോർട്ട് പൊലീസുകാർക്ക് അനുകൂലമായതിനെ തുടർന്നാണ് പേട്ട സ്റ്റേഷനിൽ തുടരാൻ അനുമതി നൽകിയത്.
ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിധീഷിന് പിഴ അടക്കാൻ നോട്ടീസ് നൽകിയിതിനായിരുന്നു പാർട്ടിക്കാർ ചൊവ്വാഴ്ച രാത്രി പേട്ട സ്റ്റേഷനിലേക്ക് ഇരച്ചു കയറിയത്. നടുറോഡിൽ പൊലിസും- പ്രവർത്തരുമായി കൈയാങ്കളിയും അസഭ്യവർഷവുംവരെയുണ്ടായി.സിപിഎം ജില്ലാ സെക്രട്ടറി വി.ജോയിയെത്തി പോർ വിളി നടത്തി ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നേതാക്കളെ അനുനയിപ്പിച്ചാണ് പ്രശ്നം പരിഹരിച്ചത്.
വാഹനപരിശോധനയ്ക്കിടെ ഡിവൈഎഫ്ഐ നേതാവിനെ അസഭ്യം പറഞ്ഞെന്നും ഇതു ചോദിക്കാനെത്തിയ സിപിഎം നേതാക്കളെ അടിച്ചോടിച്ചെന്നുമാണ് പൊലീസുകാർക്കെതിരെ പാർട്ടി നൽകിയ പരാതി. ചൊവ്വാഴ്ച വൈകിട്ട് 4.30ന് ഒരുവാതിൽകോട്ട റോഡിൽ എസ്ഐമാരായ അഭിലാഷും അസീമും വാഹനങ്ങൾ പരിശോധിക്കുമ്പോൾ ബൈക്കിലെത്തിയ ഡിവൈഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് ട്രഷറർ വി.നിഥിനെ തടഞ്ഞു നിർത്തിയതാണ് സംഭവങ്ങളുടെ തുടക്കം

Leave a Reply

Your email address will not be published. Required fields are marked *