കോഴിക്കോട് ജില്ല നിയമന സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ രണ്ട് ആദിവാസി കോളനിയിൽ ഓണക്കോടി വിതരണം ചെയ്തു. കോടഞ്ചേരി കോലിക്കുന്ന് ട്രൈബൽ കോളനി, പുതുപ്പാടി നാക്കിലമ്പാട് ട്രൈബൽ കോളനി എന്നിവിടങ്ങളിലാണ് വിതരണം ചെയ്തത്. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ ജഡ്ജിയും ജില്ലാ നിയമ സേവന അതോറിറ്റി ചെയർമാനുമായ സി. പ്രദീപ് കുമാറാണ് ഓണക്കോടി സ്പോൺസർ ചെയ്തത്. ജയരാജൻ അനുഗ്രഹ [വളണ്ടിയർ , നിയമ സേവന അതോറിറ്റി ] അദ്ധ്യക്ഷനായ ചടങ്ങിൽ ഷൈജൽ എം .പി [സബ് ജഡ്ജ് & സിക്രട്ടറി, നിയമ സേവന അതോറിറ്റി ] ഉദ്ഘാടനം ചെയ്തു. കോളനി നിവാസികൾ ഓണക്കോടികൾ ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *