തന്റെയോ സി എന്‍ മോഹനനന്റെയോ സ്വത്തു വിവരം മാത്യു കുഴല്‍നാടനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്.സിപിഎം ഈ കാര്യത്തിൽ വ്യക്തതയും കൃത്യതയുമുള്ള പാർട്ടിയാണ്. നേതാക്കളും നേതാക്കളുടെ കുടുംബങ്ങളും പാർട്ടിയുടെ അച്ചടക്കം നോക്കി പ്രവർത്തിക്കുന്നവരാണ്. സിപിഎമ്മിനെ നന്നാക്കാൻ കുഴൽനാടൻ ശ്രമിക്കേണ്ട. സിപിഎം നേതാക്കളുടെ ജീവചരിത്രം നോക്കാൻ ഒന്നും മാത്യു കുഴൽനാടനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. മാത്യു കുഴല്‍നാടനെ സംബന്ധിച്ച് ഉന്നയിക്കപ്പെട്ടിട്ടുള്ള വിമര്‍ശനങ്ങള്‍ക്കാണ് അദ്ദേഹം മറുപടി പറയേണ്ടതെന്ന് സിവി വര്‍ഗീസ് പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറിമാരായ സി എന്‍ മോഹനനും സി വി വര്‍ഗീസും അനധികൃതമായി സ്വത്തു സമ്പാദിച്ചിട്ടുണ്ടെന്നും അതു നിഷേധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനു കഴിയുമോയെന്നും മാത്യു കുഴല്‍ നാടന്‍ ഇന്നലെ വെല്ലുവിളിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *