സീരിയല്‍ നടി അപര്‍ണാ നായരുടെ മരണത്തില്‍ നടുങ്ങി നാടും പ്രേക്ഷകരും.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് തിരുവനന്തപുരത്തെ വീട്ടിൽ അപർണയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മരണത്തിന് തൊട്ടു മുമ്പ് പോലും താരം സന്തോഷകരമായ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.ഇൻസ്റ്റഗ്രാമിൽ തന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി അപർണ പങ്കുവയ്ക്കാറുണ്ടായിരുന്നു. അപര്‍ണ നായര്‍ ചെറിയ മകളുടെ ഫോട്ടോയാണ് അവസാനമായി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. അപര്‍ണ നായരുടെ തന്നെ ചിത്രങ്ങളുള്ള റീല്‍ വീഡിയോയാണ് അതിനു മുമ്പ് പങ്കുവെച്ചത്. അപര്‍ണാ നായര്‍ക്ക് രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. എന്താണ് നടിയുടെ മരണകാരണം എന്ന് ഇതുവരെ വ്യക്തമമല്ല.2009ലെ മേഘതീർത്ഥം എന്ന ചിത്രത്തിലൂടെയാണ് സിനിമാ പ്രവേശം. അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *