കോഴിക്കോട് മയക്ക് മരുന്ന് വേട്ട. 2.150 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.സന്തോഷ്, ഖമറുന്നീസ എന്നിവരെയാണ് ഫറോക്ക് റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ മനോജ് പടിക്കത്തും സംഘവും പിടികൂടിയത്. ദമ്പതികളെന്ന വ്യാജേന ഉൾപ്രദേശങ്ങളിൽ വാടക വീടെടുത്ത് കഞ്ചാവ് മൊത്തമായി ശേഖരിച്ച് ചില്ലറ വിൽപ്പന നടത്തുകയാണ് ഇവരുടെ പതിവ്. ഖമറുന്നീസയുടെ പേരിൽ മൊത്ത വിൽപ്പനക്കായി കഞ്ചാവ് കൈവശം വെച്ചതിന് രണ്ട് കേസുകൾ നിലവിലുണ്ട്. വെള്ളിപ്പറമ്പ് , കുറ്റിക്കാട്ടൂർ പ്രദേശങ്ങളിൽ വ്യാപകമായി കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന് ലഭിച്ച സൂചനയെ തുടർന് നടത്തിയ നിരീക്ഷണത്തിലാണ് ഇവർ പിടിയിലായത്.

പ്രേവന്റീവ് ഓഫീസർമാരായ റഷീദ് കെ പി, പ്രവീൺ കുമാർ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ റെജി എം,ജിനീഷ് , സുജിത്, പ്രശാന്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ലതിക, ബിജിഷ, എക്സൈസ് ഡ്രൈവറായ ഹിതിൻ എസ് ദാസ് തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *