ചൈനയിലെ ഗവൺമെന്റ് ഓഫീസുകളിൽ ആപ്പിൾ ഐ ഫോണിന് നിരോധനമേർപ്പെടുത്തി . വാൾസ്ട്രീറ്റ് ജേണലാണ് ചൈനീസ് ഭരണകൂടത്തെ ഉദ്ധരിച്ച് വാർത്ത പുറത്ത് വിട്ടത്.
ചൈനയിൽ കൂടുതൽ ചൈനീസ് ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം എന്നാണ് വിലയിരുത്തൽ . അമേരിക്ക കഴിഞ്ഞാൽ ആപ്പിളിന്റെ ഏറ്റവും വലിയ വിപണിയാണ് ചൈന. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഐ ഫോൺ ഷിപ്മെന്റിന്റെ 24 ശതമാനവും ചൈനയിലായിരുന്നു.
ഏഷ്യയിൽ കൂടുതൽ ഉപഭോക്താളെ ആകർഷിക്കാനുള്ള ആപ്പിളിന്റെ നീക്കങ്ങളെ സാരമായി ബാധിക്കുന്നതാണ് ചൈനയുടെ തീരുമാനം.
