പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അമ്പതിനായിരം കടക്കുമെന്ന പ്രഖ്യാപനം ആവർത്തിച്ച് രമേശ് ചെന്നിത്തല. അയർക്കുന്നത്ത് ഉമ്മൻചാണ്ടിക്ക് കിട്ടിയതിനേക്കാൾ വോട്ട് ഇത്തവണ ചാണ്ടിക്ക് കിട്ടും.അയര്‍ക്കുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടിക്ക് 1293 വോട്ടിന്‍റെ ലീഡാണ് ഉണ്ടായിരുന്നത് ഇടതു പക്ഷ ഭരണത്തിന്റെ ആണിക്കല്ല് ഇളക്കുന്ന മുന്നേറ്റമാണുനടക്കുന്നത് എന്നും ചെന്നിത്തല പറഞ്ഞു. സർക്കാർ വിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പിൽ കാണാൻ സാധിക്കുന്നത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും അഴിമതിക്കും എതിരായ ജനവികാരം പ്രകടമായെന്നും ദുർഭരണത്തിനെതിരെ ജനം വോട്ട് ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വന്‍ ലീഡില്‍ വിജയമുറപ്പിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങിക്കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടുമുറ്റത്ത് ഉമ്മൻ ചാണ്ടിയുടെ ഫ്ലെക്സുമായിട്ടാണ് പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നത്. ചാണ്ടി ഉമ്മന് അഭിവാദ്യങ്ങളുമായി മുദ്രാവാക്യം വിളികളും ഉയര്‍ന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ജെയ്ക്കിന് അനുകൂലമായി നിന്ന അയർക്കുന്നം പഞ്ചായത്തിൽ ഇത്തവണ എന്താകും സ്ഥിതിയെന്ന അങ്കലാപ്പ് യുഡിഎഫ് കേന്ദ്രങ്ങളിലുണ്ടായിരുന്നുവെങ്കിലും, ചാണ്ടി ഉമ്മൻ വ്യക്തമായ ലീഡ് പിടിച്ചു. പുതുപ്പള്ളിയിൽ തുടക്കത്തിൽ തന്നെ ലീഡ് പിടിച്ച ചാണ്ടി ഉമ്മൻ കൗണ്ടിംഗ് ഒന്നര മണിക്കൂർ പിന്നിടുമ്പോൾ പതിനായിരത്തിന് മുകളില്‍ ലീഡ് ഉയര്‍ത്തി കഴിഞ്ഞു. കഴിഞ്ഞ വട്ടം ജെയ്ക്ക് മുന്നിലെത്തിയ ബൂത്തുകളില്‍ പോലും ഇത്തവണ ചാണ്ടി ഉമ്മനാണ് മുന്നിലെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *