കോഴിക്കോട് : വാഹനത്തിന് വശം കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവതിയെയും കുടുംബത്തെയും എസ് ഐ
ഉൾപ്പടെയുള്ള സംഘം മർദ്ദിച്ച സംഭവത്തിൽ നടപടി.
നടക്കാവ് എസ് ഐ വിനോദിനെ സസ്പെൻഡ് ചെയ്തു.
അന്വേഷണ വിധേയമായാണ് സസ്പെൻഷൻ
ശനിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതിയും കുടുംബവും യാത്ര ചെയ്ത കാറിന് എതിർ ദിശയിൽ വന്ന കാറിന് കടന്നു പോവാൻ സൈഡ് കിട്ടിയില്ല എന്ന് പറഞ്ഞുണ്ടായ തർക്കത്തിൽ എസ് ഐ വിനോദ് ഇടപെടുകയായിരുന്നു. എതിർ ദിശയിൽ നിന്ന് വന്ന കാറിൽ ഉണ്ടായിരുന്നവർ മോശമായി സംസാരിച്ചെന്നും പോലീസിനെ വിളിക്കും എന്ന് പറഞ്ഞപ്പോൾ കാറിൽ വന്നവർ പോലീസിനെ വിളിക്കുകയായിരുന്നു. ബൈക്കിൽ എസ് ഐ വിനോദു കൂടെ ഒരാളും ഉണ്ടായിരുന്നെന്നും എസ് ഐ വിനോദൻ കാറിന്റെ ഡോർ തുറന്ന് പുറത്തിറക്കി മർദ്ദിച്ചെന്നുമാണ് പരാതി. എസ് ഐ മദ്യ ലഹരിയിൽ ആണെന്നും നാഭിയ്ക്ക് ചവിട്ടുകയും കടിക്കുകയും ചെയ്തെന്നും യുവതി പറയുന്നു ഭർത്താവിനും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന 11 വയസ്സായ കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ വിളിച്ചതിനെ തുടർന്ന് കാക്കൂർ പോലീസ് സ്ഥലത്തെത്തിയതോടെയാണ് സ്ഥിതി ശാന്തമായത്.
