ഇന്ന് രാവിലെ 10.30ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ യു ഡി എഫ് വിജയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ യു.ഡി.എഫ് അംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയത്തിൽ നടന്ന ചർച്ചപാസായി അരിയിൽ അലവിയെ പ്രസിഡന്റ്സ്ഥാസ്ഥാനാർത്ഥിയായിരിക്കും
സ. ആഗസ്റ്റ് 26ന് യു.ഡി.എഫിലെ 10 അംഗങ്ങളും ഒപ്പിട്ട് നൽകിയ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് ജില്ല പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയിരുന്നു.
അവിശ്വാസ പ്രമേയ ചർച്ചയിൽ ജില്ല പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ശാഫിയായിരുന്നു റിട്ടേണിങ് ഓഫിസർ. ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള 19 സീറ്റിൽ യു.ഡി.എഫിന് 10ഉം എൽ.ഡിഎഫിന് 9ഉം അംഗങ്ങളാണ് ഉള്ളത്. യു.ഡി.എഫിൽ കോൺഗ്രസിന് ആറും ലീഗിന് നാലും അംഗങ്ങളും എൽ.ഡി.എഫിൽ സി.പി.എമ്മിന് ഏഴും എൽ.ജെ.ഡിക്ക് ഒന്നും എൻ.സി.പിക്ക് ഒന്നും അംഗങ്ങൾ ഉണ്ട് . യു.ഡി.എഫ് ധാരണ പ്രകാരം കോൺഗ്രസിലെ ബാബു നെല്ലൂളി ആയിരുന്നു ആദ്യ രണ്ടു വർഷം ബ്ലോക്ക് പ്രസിഡന്റ്. മുന്നണി ധാരണയെ തുടർന്ന് അദ്ദേഹം രാജിവെച്ചപ്പോൾ നടന്ന പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ഒരു യു.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവാകുകയും തുല്യ നിലയിൽ ആയതിനാൽ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിലെ സി.പി.എം പ്രതിനിധി ടി.പി. മാധവൻ പ്രസിഡന്റ് ആകുകയുമായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 25നു നടന്ന തെരെഞ്ഞെടുപ്പിൽ കുന്ദമംഗലം ഡിവിഷനിലെ അംഗം അരിയിൽ അലവിയായിരുന്നു അന്ന് യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി. യു.ഡി.എഫിലെ മുസ്ലിം ലീഗ് അംഗത്തിന്റെ വോട്ടാണ് അസാധുവായത്. അപ്രതീക്ഷിതമായി എൽ.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത് അന്ന് വിവാദത്തിനു വഴിയൊരുക്കി. പിന്നീട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചിരുന്നു. യു.ഡി.എഫിലെ കോൺഗ്രസ് പ്രതിനിധി മൈമൂന കടുക്കാഞ്ചേരിയാണ് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഈ തെരഞ്ഞെടുപ്പിൽ ഒരു എൽ.ഡി.എഫ് വോട്ട് വോട്ട് അസാധുവായിരുന്നു. ആറു മാസം കഴിഞ്ഞതോടെയാണ് യു.ഡി.എഫ് അംഗങ്ങൾ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
യു.ഡി. എഫ് നേതാക്കളാ യ പി. മൊയ്തീൻ മാസ്റ്റർ , ഖാലിദ് കിളിമുണ്ട , എം. ബാബുമോൻ , വിനോദ് പടനിലം , വി.പി. മുഹമ്മദ് മാസ്റ്റർ , എ.കെ. മുഹമ്മദലി , ഒ. ഉസ്സയിൻ തുടങ്ങിയവർസ്ഥലത്തെത്തിയിരുന്നു
