തിരുവനന്തപുരം : ലോക കേരള സഭ നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിന് വേണ്ടി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും . അടുത്ത മാസം 19 മുതൽ 22 വരെ സൗദി അറേബ്യയിൽ നടക്കുന്ന മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി വിദേശയാത്രക്ക് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നൽകി. ലണ്ടൻ സമ്മേളന സമയത്ത് തന്നെ സൗദി സമ്മേളനവും. തീരുമാനിച്ചിരുന്നു.

ലോക കേരള സഭ ഈ വർഷം രണ്ട് മേഖലാ സമ്മേളനങ്ങളായിരുന്നു പ്രഖ്യാപിച്ചത് അമേരിക്കൻ സമ്മേളനം കഴിഞ്ഞു. ഇനി ഒക്ടോബറിൽ സൗദി മേഖലാ സമ്മേളനം നടക്കുക. ഒപ്പം കേരളത്തിലെ സമ്മേളനവും വരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരളസഭക്ക് രണ്ട് മാസം മുമ്പ് രണ്ടര കോടി അനുവദിച്ച് സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. മേഖലാസമ്മേളനം, യാത്ര, പരസ്യപ്രചാരണം എന്നിവയ്ക്കാണ് തുക അനുവദിച്ചത്. മേഖല സമ്മേളനത്തിന്‍റെ പബ്ളിസിറ്റി, യാത്ര, ഭക്ഷണം എന്നിവക്ക് 50 ലക്ഷം, ലോക കേരള സഭാ നിർദ്ദേശം നടപ്പാക്കാൻ വിദഗ്ധരെ കണ്ടുവരാനും പ്രചാരണത്തിനും ഒന്നരക്കോടി, വെബ് സൈറ്റ്, പരിപാലനും ഓഫീസ് ചെലവ് എന്നിവക്കും 50 ലക്ഷം എന്നിങ്ങനെയാണ് രണ്ടരക്കോടി അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ കേരളം ഞെരുങ്ങുന്ന സാഹചര്യത്തിലാണ് പണം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *