അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ വത്തിക്കാന്‍ ഉത്തരവിന് എതിരെ വൈദികര്‍. വത്തിക്കാനിലെ ഉന്നത വൈദിക കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം. അതിരൂപതയുടെ ഭൂമി വിറ്റ് നഷ്ടം നികത്താന്‍ അനുവദിക്കില്ലെന്നാണ് ഒരു വിഭാഗം വൈദികരുടെ നിലപാട്.

കോട്ടപ്പടിയിലെയും ദേവികുളത്തെയും സ്ഥലം വിറ്റ് നഷ്ടം നികത്താനാണ് വത്തിക്കാന്‍ ഉത്തരവിട്ടത്. വൈദികരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായാല്‍ നടപടി സ്വീകരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. അതിരൂപത ആലോചന സമിതി, ഫിനാന്‍സ് കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. ആറ് കോടി രൂപയ്ക്ക് വാങ്ങിയ സ്ഥലം 36 കോടിക്ക് വിറ്റാല്‍ വരുമാന നികുതി വകുപ്പില്‍ പിഴ അടക്കേണ്ടിവരുമെന്നും വൈദികര്‍ ചൂണ്ടിക്കാട്ടി.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും വൈദികര്‍ പറഞ്ഞു. പത്ത് ദിവസത്തിനകം അപ്പീല്‍ നല്‍കിയാല്‍ ഉത്തരവ് മരവിപ്പിക്കും. എന്നാല്‍ വത്തിക്കാന്‍ ഉത്തരവ് നടപ്പിലാക്കേണ്ടിവരുമെന്ന് ബിഷപ്പ് ആന്റണി കരിയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *