ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തിയതോടെ പരീശീലനത്തിന്റെ ഇടവേളകളിൽ ഹൈദരാബാദിന്റെ വിഭവങ്ങൾ രുചിക്കുന്ന തിരക്കിലാണ് പാക് ക്രിക്കറ്റ് താരങ്ങൾ.സന്നാഹ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ഭക്ഷണം തയാറാക്കുന്നവരോട് ബസ്മതി അരി കൊണ്ടുള്ള ചോറും, വെജ് പുലാവും പാക്കിസ്ഥാൻ താരങ്ങൾ ആവശ്യപ്പെട്ടിരുന്നു. മത്സരമില്ലാത്ത ദിവസങ്ങളിൽ ഹൈദരാബാദി ബിരിയാണി കഴിക്കാനുള്ള പ്ലാനും താരങ്ങൾക്കുണ്ട്.ബീഫ് വിഭവങ്ങൾ ലഭ്യമല്ലാത്തതിനാൽ, പ്രോട്ടീൻ അടങ്ങിയ മീൻ, മട്ടൻ, ചിക്കൻ വിഭവങ്ങളായിരുന്നു പാക്കിസ്ഥാൻ ടീമിന്റെ മെനുവിലുണ്ടായിരുന്നത്. ഇതിൽ ഗ്രിൽ ചെയ്ത മട്ടൻ, മട്ടൻ കറി, ബട്ടർ ചിക്കൻ, മീൻ ഗ്രിൽ ചെയ്തത് എന്നിവയാണ് പാക്കിസ്ഥാൻ താരങ്ങൾ പ്രധാനമായും കഴിച്ചത്. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ ടീമിനെ കാണാൻ ഹൈദരാബാദ് വിമാനത്താവളത്തിൽ നൂറുകണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. ഇന്ത്യയിൽ ലഭിച്ച സ്വീകരണത്തിൽ പാക്കിസ്ഥാൻ ക്യാപറ്റൻ ബാബർ അസം സന്തോഷം അറിയിക്കുകയും ചെയ്തു.ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് പാക്കിസ്ഥാൻ താരങ്ങളുടെ പരിശീലനം.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
