പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവരെ പിടികൂടി പോലീസിൽ ഏൽപ്പിച്ച സുമനസുകളെ ആദരിച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്.

പഞ്ചായത്തിലെ പതിമൂന്നാം വാർഡിന്റെ ഭാഗമായിട്ടുള്ള വരിയട്ട്യാക്കിൽ റോഡിലാണ് സാമൂഹ്യ വിരുദ്ധർ മാലിന്യം നിക്ഷേപിച്ചത്. പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരായ അഖിൽ കിളിയങ്ങാടും സജീഷ് പുളിയത്താലിലും  രാത്രിയിൽ കാവലിരുന്ന് മാലിന്യം തള്ളിയവരെ പിടി കൂടുകയായിരുന്നു.
പിന്നീട് ഇവരെ പോലീസിൽ ഏൽപ്പിച്ചു.  നാടിനെ മലിന്യ മുക്തമാക്കാൻ സഹായിക്കുന്ന മാതൃകാപരമായ പ്രവർത്തിയാണ് ഇവരുടേതെന്ന് വിലയിരുത്തിയാണ് ഇരുവരേയും പഞ്ചായത്ത് അധികൃതർ ആദരിച്ചത്.
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ വെച്ച് നടന്ന ചടങ്ങിൽ
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽക്കുന്നുമ്മൽ അഖിലിനും സജീവിനും കാഷ് അവാർഡ് നൽകി. പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി അനിൽകുമാർ , ക്ലാർക്ക് വിനീഷ് , വി ഇ ഓ ശ്രീജ ഹെൽത്ത് ഇൻസ്പെക്ടർ ഡയാന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവല്ലത്ത്, പതിമൂന്നാം വാർഡ് മെമ്പർ സിഎം ബൈജു , എട്ടാം വാർഡ് മെമ്പർ കെ കെ സി നൗഷാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *