ഏകദിന ലോകകപ്പിൽ ന്യൂ സിലാന്റിന് തിരിച്ചടി. ഇന്നലെ ബംഗ്ലാദേശുമായി നടന്ന മത്സരത്തിൽ കെയ്ൻ വില്യംസന് പരിക്കേറ്റു . താരത്തിന്റെ ഇടത് തള്ളവിരലിന് പൊട്ടലുണ്ട്. ഇതോടെ വില്യംസണ് ലോകകപ്പ് നഷ്ടമായേക്കും.കിവീസ് നായകൻ്റെ സ്കാനിംഗ് ഫലത്തിലാണ് പൊട്ടൽ കണ്ടെത്തിയത്. ഇതോടെ ഇന്ത്യക്കെതിരായ കളിയടക്കം അടുത്ത മൂന്ന് മത്സരങ്ങളെങ്കിലും താരത്തിന് നഷ്ടമാകും. ടോം ബ്ലണ്ടലിനെ ഇന്ത്യയിലേക്ക് വിളിച്ചിട്ടുണ്ട്. ലോകകപ്പിലെ ലീഗ് മത്സരങ്ങളുടെ അവസാന പാദത്തിൽ വില്യംസൺ സുഖം പ്രാപിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ന്യൂസിലൻഡ് ടീം മാനേജ്‌മെന്റ്.

Leave a Reply

Your email address will not be published. Required fields are marked *