ചെന്നൈ: ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവിക പ്രണയത്തിലാണോ എന്നതായിരുന്നു സമൂഹമാധ്യങ്ങളിൽ ഉൾപ്പടെ താരാരാധകരിൽ പലരുടേയും കുറേ നാളായുള്ള ചർച്ച. ഒരു പുരുഷന്റെ കയ്യിൽ കൈ കോർത്തിരിക്കുന്ന ചിത്രം മാളവിക ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചതോടെയാണ് ചർച്ചകൾ സജീവമാായത്. ഇപ്പോളിതാ പ്രിയപ്പെട്ടവനുമൊന്നിച്ചുള്ള ചിത്രം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടിരിക്കുകയാണ് മാളവിക. കാമുകന് പിറന്നാൾ ആശംസയുമായാണ് താരപുത്രി എത്തിയിരിക്കുന്നത്. എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം, നിനക്ക് ഹാപ്പി ബർത്ത് ഡേ. എന്നും എപ്പോഴും ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നാണ് മാളവിക ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറി ആയിട്ടാണ് മാളവിക ചിത്രം പങ്കുവച്ചിരിക്കുന്നത്. ആരാണ് കാമുകൻ എന്ന രീതിയിലുള്ള ചർച്ചകളാണ് ഫോട്ടോ പുറത്ത് വിട്ടതോടെ നടക്കുന്നത്. സിനിമ രംഗത്തുള്ള വ്യക്തിയാണോ മാളവികയുടെ കാമുകൻ എന്ന രീതിയിലാണ് ചർച്ചകൾ അഭിനയ രംഗത്തേക്ക് മാളവിക ജയറാം ഇതുവരെ പ്രവേശിച്ചിട്ടില്ല. പക്ഷെ അടുത്തിടെ ചില പരസ്യങ്ങളിൽ മാളവിക പ്രത്യക്ഷപ്പെട്ടിരുന്നു. അതിൽ ജയറാമുമായി ചേർന്ന് അഭിനയിച്ച ജ്വല്ലറിയുടെ പരസ്യം അടക്കമുണ്ട്.എന്നാൽ സോഷ്യൽ മീഡിയയിൽ മാളവിക സജീവമാണ്. തൻറെ ചിത്രങ്ങളും വിശേഷങ്ങളും മാളവിക പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാളവികയ്ക്ക് 3.15 ഫോളോവേർസ് ഉണ്ട്.
Related Posts
സിഡ്നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക്
ഇന്നലെ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി
November 28, 2020
ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം എന്ന സിനമയുടെ രണ്ടാം പതിപ്പ്
January 1, 2021
മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി
January 2, 2021
ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്കെ നടത്തുന്നത്
കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ
January 3, 2021
‘ഷെയിം മാതൃഭൂമി’, തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി
തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. നിയമസഭാ
February 11, 2021
