റെയിൽവേ സ്റ്റേഷനിൽ ആന. ആന്ധ്രപ്രദേശിൽ കഴിഞ്ഞ ദിവസം പുലർച്ചെ ട്രെയിൻ കാത്തുനിന്ന ആളുകൾക്ക് അപ്രതീക്ഷിതമായ സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നു. ഹരി എന്ന ആനയാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. ശനിയാഴ്ച രാത്രിയിൽ പാർവതിപുരം നഗരത്തിലെത്തിയ ആന അവിടെ നിന്നുമാണ് റെയിൽവേ സ്റ്റേഷനിലേക്കെത്തുന്നത്. ഞായറാഴ്ച പുലർച്ചെയായിരുന്നു ഇത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ഹരി എട്ട് ആനകളടങ്ങിയ കൂട്ടത്തിൽ നിന്നും ഒറ്റപ്പെടുകയും ഞായറാഴ്ച പുലർച്ചെ കൊമരട മണ്ഡലത്തിന് കീഴിലുള്ള ആർതം ഗ്രാമത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുകയായിരുന്നു. രണ്ട് മാസം മുമ്പ് അർതമിൽ ബസും, വിക്രമപുരത്ത് റെയിൽവേ ക്രോസ് ഗേറ്റും ആക്രമിച്ച് വാർത്തകളിൽ ഇടം നേടിയ ആനയാണ് ഹരി. എന്നാൽ, ഇത്തവണ എവിടെയും നാശനഷ്ടം വരുത്താതെയാണ് അവൻ സഞ്ചരിച്ചത്. ഈ ആനക്കൂട്ടത്തിലെ ഹരിയെ കൂടാതെയുള്ള ഏഴ് ആനകളുടെ കൂട്ടം ഗരുഗുബില്ലി മണ്ഡലത്തിന് കീഴിലുള്ള ദല്ലായിവലസയിലേക്ക് പോയതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്. ജില്ലയിലെ വിവിധ ആദിവാസി ഗ്രാമങ്ങളിലെ താമസക്കാർക്കും കൊമരട മണ്ഡലത്തിന് കീഴിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർക്കും കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ ആനക്കൂട്ടം ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചിരിക്കയാണ്. ഗരുഗുബില്ലി മണ്ഡലത്തിന് കീഴിലുള്ള തോട്ടപ്പള്ളിയിലെ പ്രാന്തപ്രദേശത്താണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആനകളുടെ സാന്നിധ്യമുള്ളത്. ശനിയാഴ്ച അവ പാർവതിപുരം ടൗണിലേക്ക് കടക്കുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷമാണ് ഹരിയെ വീണ്ടും പാർവതിപുരം റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ കാണുന്നത്. ഇവിടെയുണ്ടായിരുന്ന യാത്രക്കാരിൽ ചിലർ ആനയുടെ ചിത്രവും വീഡിയോകളും പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. എന്നിരുന്നാലും, ആന നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയില്ല എന്നും ആരെയും ഉപദ്രവിച്ചില്ല എന്നും ഉദ്യോഗസ്ഥർ പറയുന്നു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
