പൃഥ്വിരാജ് നായകനായ ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ചിത്രമായ കോൾഡ് കേസിനെ അഭിനന്ദിച്ച് നടൻ ടോവിനോ തോമസ്.വളരെ രസകരമായ പ്ലോട്ടും മികച്ച പ്രകടനവും. കോൾഡ് കേസ് ടീമിന് ആശംസകൾ’, എന്നാണ് ടൊവീനോ ഫേസ്ബുക്കിലൂടെ പറഞ്ഞത്.ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ് ഒരു അന്വേഷണ ഉദ്യേഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. എസിപി സത്യരാജ് എന്നാണ് കഥാപാത്രത്തിന്റെ പേര്. കോള്‍ഡ് കേസില്‍ അദിതി ബാലനാണ് നായിക. ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്.

ഗിരീഷ് ഗംഗാധരനും ജോമോൻ.ടി. ജോണുമാണ് ക്യാമറ. പ്രകാശ് അലക്‌സാണ് സംഗീതം. ആന്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോയുടെ ബാനറിൽ ജോമോൻ.ടി.ജോൺ, ഷമീർ മുഹമ്മദ് എന്നിവരും ചേർന്നാണ് നിർമ്മാണം. അജയൻ ചാലിശ്ശേരി- കലാസംവിധാനം, ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്.

Leave a Reply

Your email address will not be published. Required fields are marked *