മഹത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കുന്ദമംഗലംഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലെ നേഴ്സറിയിൽ നിർമ്മിച്ച 4000 തെങ്ങിൻ തൈകളുടെ വിതരണോദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ലിജി പുൽകുന്നുമ്മൽ നിർവഹിച്ചു .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് എം ജി എൻ ആർ ഈ ജി എസ് അക്രെഡിറ്റഡ് എഞ്ചിനീയർ ദാനിഷ് എൻ പി സ്വാഗതം പറഞ്ഞു .

പതിനഞ്ച് പേരടങ്ങുന്ന തൊഴിലാളികളുടെ ഗ്രൂപ്പാണ് പ്രവർത്തിയിൽ പങ്കാളികളായത് .തൊഴിലുറപ്പ് പദ്ധതിയിൽ വിത്തിട്ട് മുളപ്പിച്ചെടുത്ത തൈകൾ പൂർണമായും തൊഴിലുറപ്പ് തൊഴിലാളികളാണ് പഞ്ചായത്തിൽ ഉടനീളം നടുന്നത് . വരും വർഷത്തിൽ കൂടുതൽ തൈകൾ ഉൽപാദിക്കാൻ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട് .മെമ്പർമാരായ മണ്ണത്തൂർ ധർമ്മരത്നൻ ,ശിവാനന്ദൻ,വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളും ,കർഷക പ്രതിനിധികളുമായ എസ് പെരവകുട്ടി, പി ഉണ്ണീരി, എം ബാലസുബ്രഹ്മണ്യൻ, കെ എം സുരേന്ദ്രൻ, ഇ കെ ഗിരീശൻ, ബിനു , മുൻ ഗ്രാമപഞ്ചായത്ത് അംഗം സുധീഷ് പുൽകുന്നുമ്മൽ ,എം ജി എൻ ആർ ഈ ജി എസ് ഓവർസിയർമാരായ സൗമ്യ എം ,ജുവൈരിയ ടി പി ,AITA ലിജിമോൾ എന്നിവർ ആശംസ അർപ്പിച്ച യോഗത്തിൽ തൊഴിലുറപ്പ് മേറ്റ് പുഷ്പലത നന്ദി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *