കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്പെഷ്യല്‍ കെയര്‍ സെന്‍റര്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന്‍റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച 1 ലക്ഷം രൂപ വിനിയോഗിച്ചാണ് ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് റൂമില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സംവിധാനിച്ചത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ കെ.ജെ പോള്‍, പ്രിന്‍സിപ്പല്‍ ഒ കല, ഹെഡ്മാസ്റ്റര്‍ പി ദീപു, പി.ടി.എ പ്രസിഡന്‍റ് കെ.പി ഫൈസല്‍, വൈസ് പ്രസിഡന്‍റ് പി സിദ്ധാര്‍ത്ഥന്‍, പി സക്കീര്‍ ഹുസൈന്‍, കെ അജിത, എച്ച്.എം.സി ചെയര്‍മാന്‍ എന്‍ സത്യേന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി സി.കെ ബീന സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *