ചെന്നൈ : ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് കോടികൾ വിലയുള്ള വാഹനം പിറന്നാൾ സമ്മാനമായി നൽകി ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവൻ. മെഴ്സിഡീസിന്റെ അത്യാഡംബര വാഹനമായ മെയ്ബാക്കാണ് വിഗ്നേഷ് സമ്മാനമായി നൽകിയത്. പിറന്നാൾ സമ്മാനം ലഭിച്ച സന്തോഷം നയൻതാര തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.മെഴ്സിഡീസിന്റെ അത്യാഡംബര മോഡലായ മെയ്ബയുടെ ലോഗോയുടെ ചിത്രവും കുറിപ്പുമാണ് നയൻതാര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. പുതിയ ‘അഴകിനെ’ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. ഏറെ മാധുര്യമുള്ള പിറന്നാൾ സമ്മാനം. പ്രിയതമന് നന്ദി എന്ന കുറിപ്പോടെയാണ് രണ്ട് ചിത്രങ്ങൾ നയൻതാര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. മെയ്ബയുടെ ഏത് മോഡലാണ് വിഗ്നേഷ് സമ്മാനിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. മെയ്ബയുടെ മൂന്ന് മോഡലുകളാണ് മെഴ്സിഡീസ് ഇന്ത്യയിൽ എത്തിച്ചിട്ടുള്ളത്. ഇന്ത്യയിൽ തന്നെ അസംബിൾ ചെയ്യുന്ന എസ്580 സെഡാൻ, വിദേശത്ത് നിർമിച്ചെത്തുന്ന എസ് 680 സെഡാൻ, ജി.എൽ.എസ് 600 എസ്.യു.വിയുമാണ് ഈ മെയ്ബ മോഡലുകൾ. 2.69 കോടി രൂപ മുതൽ 3.40 കോടി രൂപ വരെയാണ് മെയ്ബ മോഡലിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.
Related Posts
സിഡ്നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക്
ഇന്നലെ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി
November 28, 2020
ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം എന്ന സിനമയുടെ രണ്ടാം പതിപ്പ്
January 1, 2021
മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി
January 2, 2021
ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്കെ നടത്തുന്നത്
കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ
January 3, 2021
‘ഷെയിം മാതൃഭൂമി’, തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി
തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. നിയമസഭാ
February 11, 2021
