റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് ഫ്രാന്‍സ്. യുദ്ധവിമാന ഇടപാട് കൂടിയ വിലയ്ക്കാണ് നടത്തിയതെന്ന ആരോപണങ്ങള്‍ മുന്‍നിര്‍ത്തി ഫ്രഞ്ച് പ്രോസിക്യൂഷന്‍ സര്‍വീസിന്റെ ഫിനാന്‍ഷ്യല്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.

പ്രത്യേക ജഡ്ജിയെ ഇതിനായി നിയമിച്ചിട്ടുണ്ട്. ജൂണ്‍ 14 മുതല്‍ അന്വേഷണം ആരംഭിച്ചതായാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പരിശോധിക്കും. അഴിമതിയും സ്വജനപക്ഷപാതവും നടന്നിട്ടുണ്ടെന്നാണ് പ്രസിഡന്റിനെതിരെയുള്ള ആരോപണങ്ങള്‍.

56000 കോടി രൂപയ്ക്ക് 37 യുദ്ധവിമാനങ്ങള്‍ വാങ്ങിയതിലാണ് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത്. സര്‍ക്കാരുകള്‍ തമ്മിലാണ് കരാര്‍. ഉയര്‍ന്ന വിലയ്ക്ക് വിമാനം വാങ്ങി, സാങ്കേതികവിദ്യ കൈമാറ്റം നടന്നില്ല തുടങ്ങിയവയാണ് ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഉയര്‍ന്ന ആരോപണങ്ങള്‍.

ഇന്ത്യയില്‍ ഈ കരാര്‍ സംബന്ധിച്ച് നേരത്തെ അന്വേഷണം നടന്നിരുന്നു. എന്നാല്‍ ക്രമക്കേട് ഉണ്ടായിട്ടില്ലെന്നാണ് സുപ്രീംകോടതിയും കണ്ടെത്തിയത്.

ഫ്രാന്‍സില്‍ നടത്തുന്ന അന്വേഷണത്തില്‍ മറിച്ചൊരു കണ്ടെത്തല്‍ ഉണ്ടായാല്‍ കേന്ദ്രസര്‍ക്കാരിനെതിരേയും കടുത്തവിമര്‍ശനങ്ങളുയരും.

Leave a Reply

Your email address will not be published. Required fields are marked *