കേരളത്തിന്റെ പ്രിയ കവയത്രിയും,ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന കോൺഗ്രസ്സ് പാർട്ടിയുടെ എക്കാലത്തെയും ശക്തിസ്രോതസ്സും, പ്രമുഖ പരിസ്ഥിതി – സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരിയുടെ നവതി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളോടെ ആചരിക്കുവാന്‍ കെപിസിസി തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് അറിയിച്ചു. പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ ചുമതല വഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.പഴകുളം മധുവിനാണ് സംഘാടന ചുമതല.കവയത്രിയുടെ ജന്മദിനമായ ജനുവരി 22 ന് തിരുവനന്തപുരത്തു വിവിധ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. കവയത്രിയുടെ തറവാട് സ്ഥിതി ചെയ്യുന്ന ആറന്മുള, പിതാവ് ബോധേശ്വരന്റെ ജന്മദേശമായ നെയ്യാറ്റിന്‍കര അവര്‍ ഹൃദയത്തോട് ചേര്‍ത്തു വെച്ച സൈലന്റ് വാലി – അട്ടപ്പാടി,അവർ സ്ഥാപിച്ച തിരുവനന്തപുരം അഭയ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ പരിപാടികള്‍ സംഘടിപ്പിക്കും. എഴുത്തുകാരുടേയും സാംസ്കാരിക പ്രവര്‍ത്തകരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെയാകും പരിപാടികളുടെ നടത്തിപ്പ്.സുഗതകുമാരി കവിതകളുടെ പുനർവായന,കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കവിതാരചന മത്സരം, കവിയരങ്ങുകള്‍ , സുഗത സ്മൃതി വനം , പരിസ്ഥിതി സെമിനാറുകള്‍, സുഗതകുമാരി കവിതകളുടെ സംഗീതാവിഷ്കാരം, ഓര്‍മ്മക്കൂട്ടായ്മകള്‍ എന്നിവ ആദ്യഘട്ടത്തില്‍ സംഘടിപ്പിക്കും. നവതി വര്‍ഷത്തില്‍ പ്രിയ ടീച്ചറെ ഓര്‍ക്കാനും സുഗതസ്മൃതിയില്‍ നിന്നും ഊര്‍ജവും പ്രചോദനവും ഉള്‍ക്കൊള്ളാനും പാർട്ടിയുടെയും പോഷക സംഘടനകളുടെയും എല്ലാ ഘടകങ്ങളും സുമനസ്സുകളും ഒത്തുചേരണമെന്ന് കെപിസിസി പ്രസിഡന്റ് അഭ്യര്‍ഥിച്ചു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
