തൃശൂര്‍: എടത്തിരുത്തി ചൂലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചൂലൂര്‍ പൊട്ടന്‍ സെന്ററില്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. എയര്‍പോര്‍ട്ടില്‍ പോയി വരികയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഹ്യൂണ്ടായ് കാറാണ് കത്തിയത്. വലപ്പാട് സ്വദേശി കൊണ്ടിയാറ വീട്ടില്‍ ഗോപാലകൃഷ്ണനും കുടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്.

തീ ഉയരുന്നതു കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് സൂചന. ഫയര്‍ ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *