കണ്ണൂരിൽ 9 വയസുകാരി ദുരൂഹസാചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കുട്ടിയുടെ അമ്മ വാഹിദയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ചാലാട് കുഴിക്കുന്നിലെ അവന്തികയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ അബോധാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കുഴിക്കുന്നിലെ രാജേഷ് – വാഹിദ ദമ്പതികളുടെ മകളായിരുന്നു അവന്തിക. സംഭവത്തില്‍ അച്ഛന്‍ രാജേഷ് നല്‍കിയ പരാതിയില്‍ വാഹിദയ്‌ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.
വാഹിദ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *