കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രം. ഉത്സവ സീസൺ കണക്കിലെടുത്താണ് തുക അനുവദിച്ചിട്ടുള്ളത്. അധിക നികുതി വിഹിതമായിട്ടായിരിക്കും ഇത് നൽകുക. വിവിധ സംസ്ഥാനങ്ങൾ‌ക്കായി ആകെ 72000 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന നികുതി വിഹിതം ഒരു ഇൻസ്റ്റാൾമെന്ററ് കൂടി അനുവദിക്കാനാണ് ഇപ്പോൾ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത് ജനുവരി 2024 ന് ഒരു വിഹിതം എല്ലാ സംസ്ഥാനങ്ങൾക്കും നൽകേണ്ടതാണ്. അത് 72000 കോടി രൂപയാണ്. ഇതിനകം അത് നൽകാനുള്ള ഉത്തരവ് പുറത്തു വന്നുകഴിഞ്ഞു. അതിന് പുറമെ ഒരു ഇൻസ്റ്റാൾമെന്റ് കൂടി എല്ലാ സംസ്ഥാനങ്ങൾക്കും നൽകുകയാണ്. കേരളത്തിന് 1404 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ തുക അനുവദിച്ചത് യുപിക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *