കടം വാങ്ങിയ 1500 തിരികെ നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അയൽവാസി യുവാവിനെ കുത്തിക്കൊന്നു. പശ്ചിമ ഡൽഹിയിലെ പഞ്ചാബി ബാഗ് ഏരിയയിലാണ് സംഭവം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ഡിസംബർ 22 നാണ് 29 കാരനായ വിനോദിന്റെ മൃതദേഹം മാഡിപൂർ ജെജെ ക്ലസ്റ്ററിലെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹത്തിൽ ഒന്നിലധികം കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. പൊലീസ് അന്വേഷണത്തിൽ ഇലക്‌ട്രീഷ്യൻ മുഹമ്മദ് അബ്ദുള്ളയുമായി വിനോദ് വഴക്കിടാറുണ്ടെന്ന് കണ്ടെത്തി.വിനോദിന്റെ അയൽവാസിയാണ് മുഹമ്മദ്. ഒളിവിലായിരുന്ന ഇയാളെ ഡിസംബർ 25 ന് പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വിനോദിൽ നിന്ന് അബ്ദുള്ള 1500 രൂപ കടമായി വാങ്ങിയിരുന്നു. ഇത് തിരികെ നൽകാത്തതിനെ ചൊല്ലി ഇരുവരും വഴക്കിടാറുണ്ട്. കൊലപാതകത്തിന് ഒരു ദിവസം മുമ്പും വിനോദും അബ്ദുള്ളയും തമ്മിൽ തർക്കമുണ്ടായതായി.പ്രകോപിതനായ വിനോദ് അബ്ദുള്ളയുടെ വീട്ടിലെത്തി വീട്ടുകാരെ അസഭ്യം പറഞ്ഞു. വിവരം അറിഞ്ഞ അബ്ദുള്ള പിറ്റേന്ന് വിനോദിന്റെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ജ്യേഷ്ഠത്തിനൊപ്പമാണ് വിനോദ് വീട്ടിൽ താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *