കടം വാങ്ങിയ 1500 തിരികെ നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അയൽവാസി യുവാവിനെ കുത്തിക്കൊന്നു. പശ്ചിമ ഡൽഹിയിലെ പഞ്ചാബി ബാഗ് ഏരിയയിലാണ് സംഭവം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ഡിസംബർ 22 നാണ് 29 കാരനായ വിനോദിന്റെ മൃതദേഹം മാഡിപൂർ ജെജെ ക്ലസ്റ്ററിലെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹത്തിൽ ഒന്നിലധികം കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. പൊലീസ് അന്വേഷണത്തിൽ ഇലക്ട്രീഷ്യൻ മുഹമ്മദ് അബ്ദുള്ളയുമായി വിനോദ് വഴക്കിടാറുണ്ടെന്ന് കണ്ടെത്തി.വിനോദിന്റെ അയൽവാസിയാണ് മുഹമ്മദ്. ഒളിവിലായിരുന്ന ഇയാളെ ഡിസംബർ 25 ന് പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വിനോദിൽ നിന്ന് അബ്ദുള്ള 1500 രൂപ കടമായി വാങ്ങിയിരുന്നു. ഇത് തിരികെ നൽകാത്തതിനെ ചൊല്ലി ഇരുവരും വഴക്കിടാറുണ്ട്. കൊലപാതകത്തിന് ഒരു ദിവസം മുമ്പും വിനോദും അബ്ദുള്ളയും തമ്മിൽ തർക്കമുണ്ടായതായി.പ്രകോപിതനായ വിനോദ് അബ്ദുള്ളയുടെ വീട്ടിലെത്തി വീട്ടുകാരെ അസഭ്യം പറഞ്ഞു. വിവരം അറിഞ്ഞ അബ്ദുള്ള പിറ്റേന്ന് വിനോദിന്റെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ജ്യേഷ്ഠത്തിനൊപ്പമാണ് വിനോദ് വീട്ടിൽ താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
