വിഖ്യാത ഹോളിവുഡ് സംവിധായകൻ റിച്ചാർഡ് ഡോണർ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. റിച്ചാർഡ് ഡോണറിൻറെ ഭാര്യ ലോറെൻ ഷ്യുലെർ ആണ് മരണ വാർത്ത അറിയിച്ചത്. സൂപ്പർമാൻ എന്ന സൂപ്പർഹിറ്റ് സിനിമയോടെ ലോകമെങ്ങും ആരാധകരെ സ്വാന്തമാക്കിയ സംവിധായകനാണ് റിച്ചാർഡ് ഡോണർ.

മിടുക്കനായ അധ്യാപകൻ, മാർ​ഗദർശി, എല്ലാവർക്കും പ്രിയങ്കരനായ സുഹൃത്ത്, മികച്ച സംവിധായകൻ. ഹൃദയം കൊണ്ട് അവൻ ഒരു കുട്ടി ആയിരുന്നു. അവൻ പോയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, എന്നാണ് റിച്ചാർഡിന്റെ മരണത്തിൽ സംവിധായകൻ സ്റ്റീവൻ സ്‍പിൽബെർഗ് അനുസ്‍മരിച്ചത്.

ടെലിവിഷൻ ഷോകളിലൂടെയായിരുന്നു സംവിധാന ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ചുവടുവെപ്പ്. 1961 ൽ പുറത്തിറങ്ങിയ എക്‌സ് – 15 എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായകനായുള്ള അരങ്ങേറ്റം. 1976 ൽ ഒമെൻ എന്ന ചിത്രമാണ് റിച്ചാർഡിന് ആദ്യ ബ്രേക്ക് സമ്മാനിച്ചത്. 1978 ൽ സൂപ്പർമാൻ എന്ന സിനിമ സംവിധാനം ചെയ്തതോടെ റിച്ചാർഡിന് ആഗോള പ്രശസ്തി ലഭിച്ചു. റിച്ചാർഡിന്റെ അവസാന ചിത്രം 2006 ൽ പുറത്തിറങ്ങിയ 16 ബ്ലോക്സ് ആയിരുന്നു.

അക്കാദമി ഓഫ് സയൻസ് ഫിക്ഷൻ അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *