തുലാവർഷം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കനക്കുന്നു. ജനുവരി പതിനഞ്ചോടെയാണ് കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങിയത്. ഇതിന് ശേഷമുള്ള ദിവസങ്ങളിൽ കേരളത്തിൽ കാര്യമായ തോതിൽ മഴ ലഭിച്ചിട്ടില്ല. അതിനിടെ ചൂടും കാര്യമായ തോതിൽ വർധിച്ചിട്ടുണ്ട്.അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനവും കേരളത്തിന് പ്രതിക്ഷയുടെ മഴ ചെയ്യുന്നതല്ലെന്നതാണ് യാഥാർത്ഥ്യം. അടുത്ത 5 ദിവസവും കേരളത്തിൽ കാര്യമായ മഴ ലഭിക്കില്ലെന്നാണ് ഏറ്റവും ഒടുവിലെ കാലാവസ്ഥ പ്രവചനം നൽകുന്ന സൂചന. ഈ ദിവസങ്ങളിൽ ഒറ്റ ജില്ലയിൽ പോലും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇന്ന് ആലപ്പുഴയിലും നാളെ എറണാകുളത്തും ആലപ്പുഴയിലും നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് ചൂണ്ടികാട്ടിയിട്ടുണ്ട്.അതേസമയം കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശത്തിന് സാധ്യതയുണ്ട്. ഇന്നലെ രാത്രിയും കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശം ഉണ്ടായിരുന്നു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
