ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയില്‍. നേതാജി സുഭാഷ് ചന്ദ്രബോസിന് ആദരമര്‍പ്പിച്ച് ക്വീന്‍സ് ഹോട്ടല്‍ പരിസരത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. രാഹുല്‍ ഗാന്ധിക്ക് മാധ്യമങ്ങളെ കാണാന്‍ പോലും ഗുവാഹത്തിയില്‍ അനുമതി ഇല്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഗതാഗത കുരുക്കും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്താണ് യാത്രക്ക് അനുമതി നിഷേധിച്ചിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. വിദ്യാര്‍ത്ഥികള്‍, സമൂഹത്തിലെ വിവിധ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. കാല്‍നടയായും കാറിലും ബസിലുമായാണ് ഇന്നത്തെ യാത്ര. ഇന്നലെ അസമില്‍ ബട്ടദ്രവ സത്ര സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *