തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനത്തിനായുള്ള യുഡിഎഫിലെ ഉഭയക്ഷി ചര്‍ച്ചകള്‍ നാളെ ആരംഭിക്കും. പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും കെപിസിസി പ്രസിഡന്റിന്റെ അഭാവത്തില്‍ മുതിര്‍ന്ന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും.

ഉപാധികളോട് കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നല്‍കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ധാരണ. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവത്തിന് ഇതില്‍ എതിര്‍പ്പുണ്ട്. എന്നാല്‍ ഇക്കാര്യം ചര്‍ച്ചയിലൂടെ പരിഹരിക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

29 നാണ് ലീഗുമായി ചര്‍ച്ച നടക്കുക. 30 ന് ആര്‍എസ്പി, കേരളാ കോണ്‍ഗ്രസ് ജേക്കബ്, സിഎംപി, ജെഎസ്എസ്, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ പാര്‍ട്ടികളുമായും ഉഭയക്ഷി ചര്‍ച്ച നടത്തും. രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ വയനാട് സീറ്റ് ആവശ്യപ്പെടാനാണ് മുസ്ലിം ലീഗ് നേതൃത്വം ഉദ്ദേശിക്കുന്നത്. അല്ലാത്തപക്ഷം മൂന്നാം സീറ്റിനായി യുഡിഎഫില്‍ സമ്മര്‍ദ്ദം ചെലുത്തിയേക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *