കുന്ദമംഗലം: കുന്ദമംഗലം എ എം എല്‍ പി സ്‌കൂളിന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് ജനശബ്ദം ന്യൂസ് പ്രസിദ്ധീകരിക്കുന്ന നവതി സുവനീര്‍ പാഠം90 കവര്‍ എം കെ രാഘവന്‍ എം പി മാധ്യമപ്രവര്‍ത്തകന്‍ കോയ കുന്ദമംഗലത്തിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. സ്‌കൂളിന്റെ ചരിത്രം, വിദ്യാര്‍ത്ഥികളുടെ രചനകള്‍, ചിത്രങ്ങള്‍, പൂര്‍വ്വ അധ്യാപകരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും ഓര്‍മ്മക്കുറിപ്പുകള്‍, സ്‌കൂളിന്റെ മികവ്,പ്രവര്‍ത്തനങ്ങള്‍, അവധി ആഘോഷത്തിന്റെ വിവരണങ്ങള്‍, മുഹൂര്‍ത്തങ്ങള്‍, പ്രാദേശിക ചരിത്രം, പ്രദേശത്തെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ ലേഖനങ്ങള്‍, നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് സുവനീറില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് ജനശബ്ദം ചീഫ് എഡിറ്റര്‍ എം.സിബ്ഗത്തുള്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *