തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാകാന്‍ കേരളത്തിന് കഴിയും. ടൂറിസം വികസത്തിന് 500 കോടി രൂപ അനുവദിക്കും. ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ നയം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ടൂറിസം പ്രോത്സാഹിപ്പിക്കും. വിപുലമായ കണ്‍വെന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ നയം. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും- ധനമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കും. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 250 കോടി രൂപ. വായ്പ എടുക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് അനുമതി. ഡിജിറ്റല്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം മികച്ചനിലയില്‍ നേടുന്നവര്‍ക്ക് ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ പിഎച്ച്ഡിക്ക് അവസരം എന്നും ധനമന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *