ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് നടന് ജാക്കി ചാന്. ബീജിങ്ങില്‍ സംഘടിപ്പിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിപാടിയിലാണ് ആക്ഷൻ ഹീറോ താരം തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്. നിലവില്‍ ചൈന ഫിലിം അസോസിയേഷന്റെ വൈസ് ചെയര്‍മാനാണ് ജാക്കി ചാൻ. വര്‍ഷങ്ങളായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവിയായ താരം 2013 മുതല്‍ ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സ് അംഗം കൂടിയാണ്.
ഹോങ്കോങ്ങില്‍ നടക്കുന്ന ജനാധിപത്യ സമരത്തിനെതിരെ ജാക്കി ചാന് ചൈനീസ് സര്‍ക്കാറിന് അനുകൂലമായി നിലപാട് സ്വീകരിച്ചത് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ഹോങ്കോങ്ങും ചൈനയും എന്റെ ജന്മദേശവും വീടുമാണ്. ചൈന എന്റെ രാജ്യമാണ്, ചൈനയെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു. ഹോങ്കോങ്ങില്‍ എത്രയും പെട്ടെന്ന് സമാധാനം തിരികെ കൊണ്ടുവരാന്‍ സാധിക്കും-എന്നായിരുന്നു 2019ല്‍ അദ്ദേഹം പറഞ്ഞത്.