കേരള കർണാടക അതിർത്തി പ്രദേശങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വീട്ടുവളപ്പിൽ കണ്ടെത്തിയത് കഞ്ചാവ് തോട്ടം. ഒന്നും രണ്ടുമല്ല തഴച്ചുവളർന്ന 26 കഞ്ചാവ് ചെടികളാണ് കേരള കർണാടക എക്സൈസ് സംയുക്ത സംഘം കണ്ടെത്തിയത്. ബൈരക്കുപ്പയിലെ കടൈഗദ്ധ പ്രദേശത്ത് വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ നിലയിലാണ് ചെടികള്‍ കണ്ടെത്തിയത്.ആര്‍ക്കും കാണാന്‍ കഴിയുന്ന ഇടത്ത് നട്ടുവളര്‍ത്തിയ ചെടികള്‍ക്ക് ഉദ്ദേശം മൂന്ന് അടി വീതം നീളമുണ്ടായിരുന്നു. വയനാട് എക്സൈസ് ഡപ്യൂട്ടി കമ്മിഷണറുടെ നിര്‍ദേശാനുസരണം കേരള കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ വയനാട് എക്സൈസ് പാര്‍ട്ടി കര്‍ണാടക എക്സൈസ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പരിശോധന നടത്തിയത്. കഞ്ചാവ് ചെടികൾ ഉദ്യോഗസ്ഥർ വേരോടെ പിഴുത് പൂർണമായും നശിപ്പിച്ചു.എച്ച്.ഡി കോട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ ദിവ്യശ്രീ, വയനാട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗം എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. ഷാജി, ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പക്ടര്‍മാരായ വി.ആര്. ബാബുരാജ്, വി.രാജേഷ്, കെ.ഇ.എം.യു പ്രിവന്റീവ് ഓഫീസര്‍ ഇ.സി.ദിനേശന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.ആര്. ധന്വന്ത്, പി. വിപിന്‍, ഇ.ആര്. രാജേഷ്, ഐ.ബി ഡ്രൈവര്‍ കെ. പ്രസാദ്, കര്‍ണാടക എക്സൈസ് കോണ്‍സ്റ്റബിള്‍മാരായ കൃഷ്ണപ്പ, ഭരത്, ശിവമൂര്‍ത്തി എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
