പൃഥിരാജിന്റെ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയിൽ ആരംഭിച്ചു.പൃഥ്വിരാജ് ക്യാമറക്ക് പിന്നില്‍ ഇരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്.
സുപ്രിയ മേനോൻ ആണ് ചിത്രീകരണം ആരംഭിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി.കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍, കനിഹ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ആര്‍ട്ട് ഡയറക്ടര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: സിദ്ധു പനക്കല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ബ്രോ ഡാഡിക്ക് പുറമെ മറ്റ് ആറ് മലയാള ചിത്രങ്ങള്‍ കൂടി തമിഴ്നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലേക്ക് ചിത്രീകരണം മാറ്റിയെന്ന് ഇന്നലെ ഫെഫ്ക അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *