കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ഹൈബ്രിഡ് സൗരോർജ നിലയം ഉദ്ഘാടനം ചെയ്തു. 10 കെഡബ്ല്യൂപി ഹൈബ്രിഡ് സൗരോർജ നിലയത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ പൂജ ലാൽ നിർവഹിച്ചു. ചടങ്ങിൽ 70 വനിതകൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു.കക്കോടി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14,32,200 രൂപ ചിലവഴിച്ചാണ് ഹൈബ്രിഡ് സൗരോർജ്ജ നിലയം കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ചത്. 21,000 രൂപ ചെലവഴിച്ചാണ് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തത്. കക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി ടി വിനോദ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക പുനത്തിൽ, വാർഡ് മെമ്പർ ശോഭ, ഹെൽത്ത് ഇൻസ്പെക്ടർ മായ തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ പി കെ ദിവ്യ റിപ്പോർട്ട് അവതരിപ്പിച്ചു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
