കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിൽ വോട്ടുതേടി എത്തിയ ബിജെപി സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെ SFI പ്രവർത്തകർ തടഞ്ഞു. ക്യാമ്പസിനുള്ളിൽ സംഘർഷം ഉണ്ടായി. SFI-ABVP പ്രവർത്തകർ ഏറ്റുമുട്ടി. പൊലീസ് സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചു. നേരത്തെ LDF UDF സ്ഥാനാർത്ഥികൾ വന്നുപോയതിന് ശേഷമായിരുന്നു കൃഷ്ണകുമാർ എത്തിയത്.ബിജെപി സ്ഥാനാർത്ഥി എത്തിയപ്പോഴാണ് SFI സംഘർഷം ഉണ്ടായത്. മൂന്ന് സ്ഥാനാർഥികൾക്ക് ഇടയിൽ ഇല്ലാത്ത പരിഭവമാണ് കുട്ടികൾക്കിടയിലെന്ന് കൃഷ്ണകുമാർ പറഞ്ഞു. പൊലീസ് തക്ക സമയത്ത് വന്നു സുരക്ഷ നൽകി. അക്രമ രാഷ്ട്രീയം വച്ചുപൊറുപ്പിക്കില്ല.പരാജയ ഭീതി വരുമ്പോഴാണ് ഇവരെ ഇളക്കിവിടുന്നതെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഭയപ്പെടുത്തി അയക്കാമെന്നുള്ള ധാരണ വേണ്ട. കൊല്ലത്ത് ബിജെപി അട്ടിമറി വിജയം നേടുമെന്ന സാധ്യത കണ്ടപ്പോൾ അക്രമം അഴിച്ചുവിടുന്നെന്നും കൃഷ്ണകുമാർ പറഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
