കോഴിക്കോട് ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടികള്‍ വിവിധ കേന്ദ്രങ്ങളില്‍ ഏപ്രില്‍ മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് അറിയിച്ചു. പരിശീലന പരിപാടികളുടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവില്‍ നല്‍കിയിട്ടുണ്ട്. പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്കായുള്ള ഡ്യൂട്ടി ഉത്തരവുകള്‍ ഇലക്ഷന്‍ കമ്മീഷന്റെ ഓര്‍ഡര്‍ സോഫ്റ്റ് വെയറില്‍ ലഭ്യമാണ്. ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ നിയമന ഉത്തരവ് ഡൗണ്‍ലോഡ് ചെയ്ത് ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ടതും, വിതരണം ചെയ്ത വിവരം ഇലക്ഷന്‍ കമ്മീഷന്റെ ഓര്‍ഡര്‍ സോഫ്റ്റ് വെയറില്‍ ഏപ്രില്‍ ഒന്നിന് മുന്‍പായി രേഖപ്പെടുത്തേണ്ടതുമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *